Wednesday, February 13, 2008

പുതുമഴ

മണ്ണിന്റെ ഉണര്‍വ്വിലേക്ക്
മഴയുടെ ചാഞ്ഞുറക്കം...
പുതുമഴക്ക് കണിക്കൊന്നയുടെ
മഞ്ഞപ്പട്ടുടുക്കാന്‍ വെമ്പല്‍.
നനുത്ത മണ്ണിന്റെ മണം,
ഓര്‍മകളുടെ കിനിഞ്ഞിറക്കം,
അറിയാതെ ,
ഒരു മഴത്തുള്ളിയായ് ഞാനും,
ഏതോ പ്രളയത്തിന്റെ ഇരുട്ടില്‍
‍നിറഞ്ഞ ആരവത്തില്‍
കടലിനെത്തേടിയലയുന്നു
കുസ്രുതിമഴയായ് വന്നിന്നു വഴിയിലെ
വേലിപ്പൂക്കളില്‍ ചുരുണ്ടുറങ്ങവേ
പെട്ടെന്ന് രൂപം മാറി,
ഘോരമഴയായ് കെടുതികള്‍ നല്‍കുവ
-തെന്തിനീ, മമ ഭൂമിയില്‍?
ഒടുവില്‍ ...
കാറ്റു മുട്ടിയാല്‍ മരം പെയ്യുന്ന
തണുത്ത സന്ധ്യയില്‍
‍ഒരു പൂമലരിലുറങ്ങി നീ...
അപ്പോള്‍,
കാറ്റ് മഴത്തുള്ളിയില്‍ചിത്രം വരക്കുന്നു.
മഴമുത്തിനെ ആവാഹിച്ച് ,മണ്ണ്
ജീവനാക്കി മാറ്റുന്നു.
മറ്റൊരു മഴക്കായി കാതോര്‍ത്തിരിക്കാന്‍..........

3 comments:

കല്യാണി said...

ബ്ലോഗുകളുടെ ലോകത്തേക്ക് ഒരു ചെറിയ ചുവടുവെയ്പ്പ്.മനസ്സില്‍ പെയ്ത മഴകള്‍ വാക്കുകളായി പതിഞ്ഞപ്പോള്‍ ‘പ്രതീക്ഷകള്‍‘‍ എന്ന ബ്ലോഗ് തുടങ്ങി.എഴുതുന്നതെല്ലാം നന്നായിട്ടല്ല,മറിച്ച് എഴുതി നന്നാവാന്‍ ഒരു ശ്രമം.

Mohanam said...

കമന്റിന്റെ ആദ്യത്തെ തേങ്ങ് എന്റെ വക

sangeetha said...

Mohanam..kalyani...... Kollam randum oro ragathinte peraanallo ..
Venalum puthumazhayum athum nannayittudu...venalinu shesham oru puthumazha.... thilakkunna venaline thanuppikkunna puthumazha Nice concept.. hemantham kazhinju sharath kalam thudangi.. aa pemari koodi peyothizhiyatte... shishirathinum athinu sheshasham ellarudeyum prattheeksha aaya vasanthathinum vendi kathirikkunnu... ezhuthumallo iniyum... Sangeetha/ Bangalore