Thursday, February 14, 2008

വേനല്‍

വിത്ത് വേനല്‍ ചൂടില്‍
‍തളര്‍ന്നുറങ്ങിയിരുന്നു.
കാഴ്ചയില്‍ :വാര്‍ധക്യം ബാധിച്ച
മനുഷ്യനെപ്പോലെ ഭൂമി.

അവശതയുടെ, നിസ്സഹായതയുടെ
വിളികള്‍ ചുറ്റിനും..
വേനല്‍ എല്ലാത്തിനേയും
കത്തിയെരിക്കാന്‍ തുടങ്ങുന്നു.

വേഴമ്പലുകള്‍ അവശേഷിക്കാത്ത,
മഴക്കു വേണ്ടി കാത്തിരിക്കാനാളില്ലാത്ത,
മരുഭൂമിയായ് മാറുന്ന മണ്ണ്...
പ്രാര്‍ത്ഥന-ദാഹജലത്തിനുള്ള
തേങ്ങലായി മാറുന്നു.

എനിക്കു പ്രാണന്‍ തരിക,
വിഷം കലരാത്ത, തെളിഞ്ഞ
കുടിവെള്ളം ;ഒരു കൈക്കുമ്പിള്‍.

എനിക്കു ജീവന്‍ തരിക,
വിഷപ്പുകയില്ലാത്ത;ശ്വാസത്തിന്റെ
ഒരിത്തിരി നേരമീ ഭൂമിയില്‍.

എല്ലാം നേടിയിട്ടും വ്യര്‍ത്ഥത !!
എന്തെന്നാല്‍ ....നേട്ടങ്ങള്‍,
മരണത്തിന്റെ വിനാഴികകള്‍ക്കിപ്പുറം
അവസാനിക്കുന്നു....

അവസാന ശ്വാസത്തിന്റെ ചൂട്,
വേനല്‍ ഈ ഭൂമിയേയെന്ന പോലെ
എന്റെ അഹങ്കാരത്തെ ..
എരിച്ചു കളയുന്നു.

1 comment:

ദാസ്‌ said...

നല്ല ചിന്തകള്‍. തുടര്‍ന്നും എഴുതുക നന്നാവും.